വേമ്പനാട് കോസ്റ്റല്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ആഭിമുഖ്യത്തില്‍ കേര കൈരളി വന്ദനവും, സൗജന്യ തെങ്ങിന് തൈകളുടെ വിതരണവും നടത്തി. കേരള പിറവി ദിനത്തില്‍ രാവിലെ വേമ്പനാട് കമ്പനി ഓഹരി ഉടമകളും ഗ്രീന്‍ ലീഫ് സഹകാരികളും ചേര്‍ന്ന് 10001തെങ്ങ് തൈകള്‍ അവരവരുടെ പുരയിടത്തില്‍ നട്ടു പിടിപ്പിച്ചു കൊണ്ടാണ് കേര കൈരളി വന്ദനം നടത്തിയത്.പരിപാടിയുടെ ഉദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. നിര്‍വഹിച്ചു. ചീഫ് പ്രൊമോട്ടര്‍ അഡ്വ. പി. ഐ ജയകുമാറിന്റെ അദ്ധ്യക്ഷനായിരുന്നു. 151 കര്‍ഷകര്‍ക്കുള്ള സൗജന്യ തെങ്ങിന് തൈകളുടെ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ബി. രമ. നിര്‍വഹിച്ചു . മറവന്തുറുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി പ്രതാപന്, വാര്‍ഡ് മെമ്പര്‍ സി. സുരേഷ് കുമാര്‍, കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആര്. രാധിക ദേവി, പി ബി.ചന്ദ്രബോസ്, എസ് അജിത്,കമ്പനി ചെയര്മാന് ബിജുമോന്, ഡയറക്ടര്‍ ബാബു കുര്യന്, മാനേജിങ് ഡയറക്ടര്‍ പി.പി പ്രഭു തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments