Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം ജില്ലാതല ക്ഷീരസംഗമം ഡിസംബര്‍ 21, 22 തീയതികളില്‍ കിടങ്ങൂരില്‍ നടക്കും.



കോട്ടയം ജില്ലാതല ക്ഷീരസംഗമം ഡിസംബര്‍ 21, 22 തീയതികളില്‍ കിടങ്ങൂരില്‍ നടക്കും. കിടങ്ങൂര്‍ പള്ളി പാരിഷ് ഹാളിലാണ് സമ്മേളനം നടക്കുന്നത്. കന്നുകാലി പ്രദര്‍ശനം, സെമിനാര്‍ തുടങ്ങിയ വിവിധ പരിപടികള്‍ സംഗമത്തോടനുബന്ധിച്ച് നടക്കും. മന്ത്രി ചിഞ്ചു റാണി സമ്മേളനം ഉദ്ഘാടനം ചെയ്യും. ക്ഷീര കര്‍ഷകസംഗമത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗം കിടങ്ങൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടക്കല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മേഴ്‌സി മാത്യു, അശോക് കുമാര്‍ പൂതമന, ക്ഷീര വികസന വകുപ്പ്‌ ഡപ്യൂട്ടി ഡയറക്ടര്‍ ശാരദ, പാമ്പാടി ബ്ലോക് ഡി.ഇ.ഒ കണ്ണന്‍, ജോമോന്‍ മറ്റം വിവിധ ജനപ്രതിനിധികള്‍, ക്ഷീരസംഘം ഭാരവാഹികള്‍, ക്ഷീര വികസന വകുപ്പ്‌ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നുള്ള ക്ഷീരകര്‍ഷകര്‍ പങ്കെടുക്കുന്ന സംഗമം, പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെയും കിടങ്ങൂര്‍ പഞ്ചായത്തിന്റെയും, കുമ്മണ്ണൂര്‍ ക്ഷീര സംഘത്തിന്റെയും ആതിഥേയത്വത്തിലാണ് നടക്കുന്നത്.




Post a Comment

0 Comments