Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കേരളപ്പിറവി ദിനാചരണം നടന്നു.



കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കേരളപ്പിറവി ദിനാചരണം 'സംസ്‌കൃതി 2022' വിവിധ പരിപാടികളോടെ നടന്നു. ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളേജ് റിട്ട. പ്രൊഫസര്‍ ടി .ഗീത ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി. എ പ്രസിഡന്റ്  അശോക് കുമാര്‍ അധ്യക്ഷനായിരുന്നു  ബിനു എസ് നായര്‍  സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍  ബിജുകുമാര്‍ , പ്രിന്‍സിപ്പല്‍  സിന്ധു മോള്‍ എം.പി,   കവിത  തുടങ്ങിയവര്‍ പ്രസംഗിച്ച.  കേരള ഗാനം കവിതാലാപനം എന്നിവയും നടന്നു.  നാടിന്റെ മഹിത സംസ്‌കൃതിയുടെ , കലാ സാംസ്‌കാരിക പാരമ്പര്യത്തിന്റെ, വ്യതിരിക്തവും സമ്പന്നവുമായ വര്‍ണ്ണചാതുരിയിലേയ്ക്ക് ഒരുജാലകം കൈരളീ ഹൃദയഗീതികള്‍ എന്ന പരിപാടിയും ശ്രമേയമായി  സ്‌കൂള്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ കോര്‍ത്തിണക്കിയാണ പരിപാടി സംഘടിപ്പിച്ചത്. കുട്ടികള്‍ക്ക് ശുദ്ധ സംഗീതത്തിന്റെ ശ്രവ്യ സുഭഗതയും, ഭാവുകത്വത്തിന്റെ നവ്യാനുഭവം പകര്‍ന്നു നല്‍കിയ  സംഗീതശില്പം ശ്രുതിലയ സംഗമം  ആകര്‍ഷകമായി.




Post a Comment

0 Comments