ലഹരി വിരുദ്ധ സന്ദേശവുമായികിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് മനുഷ്യശൃംഖല തീര്‍ത്തു. സ്‌കൂളിലെ എസ്പിസി, എന്‍സിസി, എന്‍എസ്എസ് സംഘടനകളുടെ ആഭിമുഖ്യത്തിലാണ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. പ്ലക്കാര്‍ഡുകളും ബാനറുകളും ഏന്തി ലഹരിവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച് കിടങ്ങൂര്‍ ടൗണിലൂടെ നടത്തിയ റാലിക്കുശേഷമാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും കിടങ്ങൂര്‍ പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ മനുഷ്യശൃംഖല തീര്‍ത്തത്. കിടങ്ങൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ഗോപകുമാര്‍ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ വിദ്യാര്‍ത്ഥികള്‍ ഏറ്റുചൊല്ലി. തുടര്‍ന്ന് സ്‌കൂള്‍ അങ്കണത്തില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫ്‌ളാഷ് മോബ്, തെരുവ് നാടകം എന്നിവ അവതരിപ്പിച്ചു.പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്, എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ്, ആരോഗ്യവകുപ്പ് തുടങ്ങിയ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടികള്‍ നടന്നത്.സിവില്‍ എക്‌സൈസ് ഓഫീസര്‍ ദീപേഷ് കുമാര്‍ സന്ദേശം നല്‍കി. . പിടിഎ പ്രസിഡണ്ട് കെ കെ ഫിലിപ്പ് കൂടത്തിനാല്‍, എം.പി.ടി.എ പ്രസിഡണ്ട് ഷഹാന ജയേഷ്, രക്ഷകര്‍ത്തൃ പ്രതിനിധികള്‍ പ്രിന്‍സിപ്പല്‍, ബിനോയ് പി ജെ, ഹെഡ്മാസ്റ്റര്‍ എബി കുര്യാക്കോസ് അധ്യാപകരായ അഖില്‍ വി ടോം, ബെന്നി കെ എ,ഷിനോ സ്റ്റീഫന്‍, അജേഷ് ജോസ്, ഇന്ദു ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments