സൗത്ത് ഇന്ത്യന്‍ കോഫീ ഗ്രോവേഴ്സ് അസോസിയേഷന്റെ 'കിസാന്‍ പ്രേരക് പ്രഥമ പുരസ്ക്കാരം' നെല്ലിനങ്ങളുടെ ജീന്‍ബാങ്ക് എന്ന വിശേഷണമുള്ള ചെറുവയല്‍ രാമനും ഇതര അവസരങ്ങളുണ്ടായിട്ടും അവയെ മാറ്റി നിര്‍ത്തി കാപ്പി കൃഷിയില്‍ തന്നെ ഏര്‍പ്പെട്ട തോട്ടം ഉടമ സന്തോഷ് മാട്ടേലിനും നല്‍കും.. കാര്‍ഷിക രംഗത്ത് നിന്നും യുവാക്കളടക്കം പിന്തിരിഞ്ഞ് ഇതര മേഖലകളിലേക്ക് ചുവടുറപ്പിക്കുന്ന ഈ കാലഘട്ടത്തില്‍ പൈതൃകമായ കൃഷികളെ പ്രേരിപ്പിക്കുന്നതിനും ,തോട്ടം മേഖലയെ പ്രോത്സാഹിക്കുന്നതിനും നടത്തുന്ന ശ്രമങ്ങള്‍ പരിഗണിച്ചാണ് പുരസ്ക്കാരം നല്‍കുന്നത്. പുരസ്ക്കാരം കേരള സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നവംബര്‍ 10 ന് വൈകുന്നേരം മൂന്നര മണിക്ക് കല്‍പ്പറ്റ എം.ജി.റ്റി ഓഡിറ്റോറിയത്തില്്് വെച്ച് നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കും.
0 Comments