Breaking...

9/recent/ticker-posts

Header Ads Widget

കാണക്കാരി സി.എസ്.ഐ കോളേജ് ഫോര്‍ ലീഗല്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ നിയമ അദാലത്ത് നടത്തി.



കാണക്കാരി സി.എസ്.ഐ കോളേജ് ഫോര്‍ ലീഗല്‍ സ്റ്റഡീസിന്റെയും, കോട്ടയം താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ നിയമ അദാലത്ത് നടത്തി. സൗജന്യ  നിയമ സഹായം നല്‍കുന്നതിനും കേസുകള്‍ ഒത്തുതീര്‍ക്കുന്നതിനായുമാണ് അദാലത്ത് സംഘടിപ്പിച്ചത് . അദാലത്ത് ഏറ്റുമാനൂര്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് എം.ശ്രുതി ഉദ്ഘാടനം ചെയ്തു. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരുവാന്‍ 75 വര്‍ഷം മുന്‍പ് വക്കീലന്മാര്‍ സമൂഹത്തിലേക്ക് ഇറങ്ങിയ കാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്  നിയമസാക്ഷരതയ്ക്കായി വീണ്ടും നിയമ വിദ്യാര്‍ത്ഥികളും വക്കീലന്മാരും സമൂഹത്തിലേക്കിറങ്ങി സംഘടിപ്പിച്ച സൗജന്യ അദാലത്തെന്ന് യോഗം ഉദ്ഘാടനം ചെയ്ത ഏറ്റുമാനൂര്‍ മുന്‍സിഫ് എം. ശ്രുതി പറഞ്ഞു. ലോ കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ഡോ: ജോര്‍ജ് ജോസഫ് അധ്യക്ഷനായിരുന്നു. എല്ലാ ലോ കോളേജുകളും അദാലത്ത് സെന്ററുകളായി പ്രഖ്യാപിക്കണമെന്ന ആവശ്യം  യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. ഉദ്ഘാടന യോഗത്തില്‍  കോളേജ് ബര്‍സാര്‍ കോശി എബ്രഹാം,അദാലത്ത് ബെഞ്ച് അംഗങ്ങളായ  റിട്ടയേഡ് ജുഡീഷ്യല്‍ ഓഫീസര്‍ പി.ഒ.മത്തായി, ഏറ്റുമാനൂര്‍ ബാര്‍ അസോസിയേഷന്‍ പ്രതിനിധി അഡ്വക്കേറ്റ്  ജെസ്സി മോള്‍ ജോസഫ് എന്നിവരും ലീഗല്‍ എയ്ഡ് ക്ലിനിക് കോഡിനേറ്റര്‍ നീതു രഘുകുമാര്‍, ലീഗല്‍ സര്‍വീസ് സൊസൈറ്റി അംഗം ബിന്ദു മോഹന്‍ദാസ്, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ജയ്‌സി. ടി തുടങ്ങിയവര്‍ പങ്കെടുത്തു . സാധാരണക്കാര്‍ക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് കാണക്കാരി ലോ കോളേജിന്റെ നേതൃത്വത്തില്‍ അദാലത്ത് സംഘടിപ്പിച്ചത്.




Post a Comment

0 Comments