ഓടിക്കൊണ്ടിരുന്ന ട്രെയിലര്‍ ലോറിയുടെ ക്യാബിനില്‍ നിന്നും തീയും പുകയും ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. ഏറ്റുമാനൂര്‍ എറണാകുളം റോഡില്‍ കോതനല്ലൂര്‍ ജംഗ്ഷനിലാണ് രാവിലെ 10.15ഓടെ് സംഭവം നടന്നത്. വാഹനത്തിന്റെ ക്യാബിനില്‍ നിന്നും പുകയുയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വാഹനം നിര്‍ത്തുകയും ഡ്രൈവറും സഹായിയും ഓടിക്കൂടിയ നാട്ടുകാരും വെള്ളമൊഴിച്ച് തീ അണയ്ക്കുവാന്‍ ശ്രമം നടത്തുകയും ചെയ്തു. സ്ഥലത്തെത്തിയ പോലീസ് ഉടന്‍തന്നെ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ കമലേഷിന്റെ നേതൃത്വത്തില്‍ കടുത്തുരുത്തിയില്‍ നിന്നും ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂണിറ്റുകള്‍ സംഭവ സ്ഥലത്ത് എത്തി വിശദപരിശോധനകള്‍ നടത്തുകയും വാഹനം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. വാഹനത്തിനുള്ളിലെ വൈദ്യുതി ഷോര്‍ട്ടേജ് ആണ് അപകട കാരണമെന്നാണ് സൂചനകള്‍.
0 Comments