Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് മാര്‍ച്ചും, പൗരവിചാരണയും



കോട്ടയത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് മാര്‍ച്ചും, പൗരവിചാരണയും നടത്തി. ഭരണ തകര്‍ച്ചയ്ക്കും വിലക്കയറ്റത്തിനും അഴിമതിക്കും എതിരെയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ പൗരവിചാരണ നടത്തിയത്. കോട്ടയം ഗാന്ധിസ്‌ക്വയറില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കു ചേര്‍ന്നു. കളക്ടറേറ്റിനുമുന്നില്‍ നടന്ന പൗരവിചാരണ കോണ്‍ഗ്രസ് രാഷ്ടീയ കാര്യസമിതിയംഗം എം ലിജു ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അധ്യക്ഷനായിരുന്നു. അഡ്വ ടോമി കല്ലാനി, ഫില്‍സണ്‍ മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments