മുന്‍ രാഷ്ട്രപതി ഡോ കെ.ആര് നാരായണന്റെ 17-ാം ചരമവാര്‍ഷിക ദിനാചരണം നടന്നു. ജന്മനാടായ ഉഴവൂര്‍ പെരുന്താനത്തെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും, പൂവത്തുങ്കലിലെ ശാന്തിഗിരി ആശ്രമത്തില്‍ അനുസ്മരണ സമ്മേളനവും നടന്നു. തോമസ് ചാഴിക്കാടന് എം.പിയും, മോന്‍സ് ജോസഫ് എംഎല്‍എയും അടക്കമുള്ള ജനപ്രതിനിധികള്‍ അനുസ്മരണ ചടങ്ങുകളില്‍ പങ്കെടുക്കുമ്പോഴും സംസ്ഥാനതലത്തില്‍ മുന്‍ രാഷ്ട്രപതിയ്ക്ക് അര്‍ഹിക്കുന്ന ആദരവ് ലഭിക്കുന്നില്ലെന്നും അഭിപ്രായമുയരുന്നു.
0 Comments