കുറിച്ചിത്താനം എസ്.കെ.വി എച്ച്.എസ്.എസില്‍ സൗഹൃദക്കുടുക്ക സമ്പാദ്യ പദ്ധതിക്ക് കേരളപ്പിറവിദിനത്തില്‍ തുടക്കമായി. വിദ്യാര്‍ത്ഥികളില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതോടൊപ്പം ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കാനുള്ള മനസ്ഥിതിയും രൂപപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഓരോ വിദ്യാര്‍ത്ഥിക്കും നല്‍കുന്ന സൗഹൃദക്കുടുക്കയില്‍ ജനുവരി വരെ നിക്ഷേപം നടത്തിയ ശേഷം കുടുക്ക പൊട്ടിച്ച് 20 ശതമാനം കുട്ടിക്കും ശേഷിക്കുന്ന 80 ശതമാനം സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് നല്‍കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. കേരളപ്പിറവി ദിനാഘോഷങ്ങളോടനുബന്ധിച്ചാണ് സൗഹൃദക്കുടുക്കകളുടെ വിതരണവും നടന്നത്. സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ജൈത്രം 2022 ന്റെ ഭാഗമായാണ് വേറിട്ട സമ്പാദ്യ പദ്ധതി നടപ്പാക്കുന്നത്.ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ കുറിച്ചിത്താനം ജംഗ്ഷനില്‍ ലഹരിവിരുദ്ധ ശൃംഖല തീര്‍ത്തു. മാരത്തണ്‍ ഓട്ടവും ലഹരിവിരുദ്ധ പ്രതിജ്ഞയും നടന്നു. മാനേജര്‍ പഴയിടം മോഹനന്‍ നമ്പൂതിരി, പ്രിന്‍സിപ്പല്‍ പി.പി നാരായണന്‍ നമ്പൂതിരി, ഹെഡ്മിസ്ട്രസ് കെ.എന്‍ സിന്ധു, പിടിഎ പ്രസിഡന്റ് സി.കെ രാജേഷ് കുമാര്‍, വികസന സമിതി അധ്യക്ഷന്‍ സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments