Breaking...

9/recent/ticker-posts

Header Ads Widget

കുറുപ്പുന്തറ സെന്റ് സേവിയേഴ്‌സ് വി.എച്ച്.എസ്.എസ് - കേരളപ്പിറവി ദിനാചരണം



കുറുപ്പുന്തറ സെന്റ് സേവിയേഴ്‌സ് വി.എച്ച്.എസ്.എസ് -ലെ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനാചരണം നടന്നു വര്‍ജ്യം ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി ജനകീയ വടംവലി മത്സരം ഫ്‌ളാഷ് മോബ്, ലഹരി വിരുദ്ധ സന്ദേശം, ലഹരി വിരുദ്ധ പ്രതിജ്ഞ  എന്നിവയും നടന്നു. ലഹരി വിരുദ്ധ പരിപാടികളുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ആന്‍സ് സിബി നിര്‍വഹിച്ചു.എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ അനില്‍കുമാര്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. കടുത്തുരുത്തി എസ്.ഐ രാജു ജനകീയ വടംവലി മത്സരം ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ മാനേജരും, പള്ളി വികാരിയുമായ ഫാദര്‍ തോമസ് വലിയവീട്ടില്‍, ജോര്‍ജുകുട്ടി കാറുകുളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വടംവലി മത്സരം ആവേശകരമായി.




Post a Comment

0 Comments