ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി കൂരോപ്പാട കൃഷിഭവന്റെ നേതൃത്വത്തില്‍ ളാക്കാട്ടൂര്‍ എം.ജി.എം എന്‍.എസ്.എസ് ഹയര്‍ സെക്കഡറി സ്കൂളില്‍ പച്ചക്കറികളുടെയും, പൂക്കളുടെയും കൃഷി വിജയകരമായി മുന്നേറുന്നു.. സ്കൂളിലെ എന്‍.എസ്.എസ്, എസ്.പി.സി, സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റിലെ കുട്ടികളാണ് കൃഷിക്ക് നേതൃത്വം കൊടുക്കുന്നത്. പയര്‍, ചീര, വഴുതന, വെണ്ട, മുളക്, കാബേജ്, ബീന്‍സ് തുടങ്ങിയ പച്ചക്കറികളും, മഞ്ഞ, ഓറഞ്ച്, നിറങ്ങളിലുള്ള ബന്ദിപൂക്കളും കൃഷി ചെയ്യുന്നു. പൂര്‍ണമായും ജൈവ കൃഷി ആണ് ഇവിടെ ചെയ്യുന്നത്. ഇവയുടെ വിപണനം കുട്ടിച്ചന്ത വഴി നടത്തുന്നു. കൃഷി ഓഫീസര്‍ റ്റി.ആര് സൂര്യമോള്‍, മാനേജ്മെന്റ് കമ്മിറ്റി അംഗം എ.ബി രാധാകൃഷ്ണന് തുങ്ങിയവര്‍ കൃഷിക്കാവശ്യമായ എല്ലാ സഹായങ്ങളും പ്രോത്സാഹനവും നല്കിവരുന്നു.
0 Comments