ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ നിര്‍വ്വഹണ സഹായപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കരൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി സ്ഥാപിച്ച എല്‍.ഇ.ഡി. വീഡിയോ വാളിന്റെ സമര്‍പ്പണം പഞ്ചായത്ത് പ്രസിഡന്റ മഞ്ജു ബിജു നിര്‍വഹിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പഞ്ചായത്തുതലത്തില്‍ ജലശ്രീ ക്വിസ് മല്‍സരവും നടത്തി. പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ ചടങ്ങില്‍ ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റ് സീനാ ജോണ്‍ അദ്ധ്യക്ഷയായിരുന്നു. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ.തോമസ് കിഴക്കേല്‍ , ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരായ ബെന്നി വര്‍ഗീസ് മുണ്ടത്താനം, ആനിയമ്മ ജോസ് , അഖില അനില്‍കുമാര്‍ , ഐ.എസ്.എ. പ്ലാറ്റ്‌ഫോം ജില്ലാ ചെയര്‍മാന്‍ ഡാന്റീസ് കൂനാനിക്കല്‍ , പഞ്ചായത്ത് സെക്രട്ടറി കെ.ബാബുരാജ്, മെമ്പര്‍മാരായ വല്‍സമ്മ തങ്കച്ചന്‍ , മോളി ടോമി, ലിന്റണ്‍ ജോസഫ് , സ്മിത ഗോപാലകൃഷ്ണന്‍ , ലിസമ്മ ടോമി, പ്രേമകൃഷ്ണ സ്വാമി, പ്രിന്‍സ് അഗസ്റ്റ്യന്‍, അനസ്യ രാമന്‍, ഗിരിജ ജയന്‍ , സാജു ജോര്‍ജ് , തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments