ലൈസന്‍സ്ഡ് എന്‍ജിനീയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി ജില്ലാ കലക്ടേറ്റുകള്ക്കുമുന്നില് ധര്‍ണ്ണ നടത്തി. നിര്‍മ്മാണമേഖലയിലെ അന്യായവില വര്‍ദ്ധനവിനെതിരെ സര്‍ക്കാറിന്റെ അടിയന്തിര ഇടപെടലുകള്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ലെന്‍സ്ഫെഡ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തില്‍ കളക്ട്രേറ്റിന് മുന്പില് ധര്‍ണ്ണാ സമരം നടത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ സമരം ഉദ്ഘാടനം ചെയ്തു. നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാര്‍, ജില്ലാ സെക്രട്ടറി അനില്‍കുമാര്‍ കെ.കെ, സംസ്ഥാന ജോ. സെക്രട്ടറി പ്രദീപ് കുമാര്‍ എ, സംസ്ഥാന സമിതി അംഗങ്ങളായ കെ.എന്‍ പ്രദീപ് കുമാര്‍, ബി.വിജയകുമാര്‍, ജോഷി സെബാസ്റ്റ്യന്‍, റോയി പി.എസ്, ജില്ലാ ട്രഷറര്‍ ബൈജു റ്റി.സി, ആര്.എസ് അനില്‍കുമാര്‍, പോള്‍ ആന്റണി, റോയി എം.എം, ഡി വിനയകുമാര്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി.
0 Comments