കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മോഷണം നടത്തിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം അയര്‍ക്കാട്ടുവയല്‍ഭാഗത്ത് കിടങ്ങാപ്പറമ്പില്‍ ഷിജിന്‍ (32) എന്നയാളെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വെളുപ്പിനെ രണ്ടു മണിയോടുകൂടി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ ഭാര്യയുടെ സ്വര്‍ണ്ണ വളയും, സ്വര്‍ണ്ണ മോതിരവും, രൂപയും അടങ്ങിയ ബാഗ് മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. ഇവരുടെ പരാതിയെ തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തി മെഡിക്കല്‍ കോളേജ് പരിസരത്തു നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. ഗാന്ധിനഗര്‍ എസ്.ഐ വിദ്യ വി, നസീര്‍ വി.എച്ച്, എ.എസ്.ഐ ബസന്ത് ഒ.ആര്‍, സി.പി.ഒ ജോജി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
0 Comments