Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം മെഡിക്കല്‍ കോളജില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വെള്ളിയാഴ്ച നിര്‍വ്വഹിക്കും.



കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 35 കോടി രൂപ ചെലവിട്ടു പൂര്‍ത്തിയാക്കിയ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനവും ആരോഗ്യ, വനിത-ശിശു വികസന വകുപ്പുമന്ത്രി വീണാ ജോര്‍ജ് നവംബര്‍ 11 വൈകിട്ട് നാലുമണിക്ക് നിര്‍വഹിക്കും. 27.2 കോടി ചെലവിട്ട് ഏഴു നിലകളിലായി പണി പൂര്‍ത്തിയാക്കിയ ഫാര്‍മസി കോളേജ് അടക്കമുള്ള നിര്‍മാണ പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിനു സമീപം നടക്കുന്ന ചടങ്ങില്‍ സഹകരണ-സാംസ്‌കാരിക-രജിസ്ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷനായിരിക്കും.




Post a Comment

0 Comments