Breaking...

9/recent/ticker-posts

Header Ads Widget

ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം നടത്തിയയാളുടെ ജാമ്യം കോടതി റദ്ദാക്കി.



ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം നടത്തിയയാളുടെ ജാമ്യം കോടതി റദ്ദാക്കി. ഈരാറ്റുപേട്ട പുത്തന്‍പുരയ്ക്കല്‍ അഫ്‌സല്‍ (24) എന്ന ആളുടെയാണ് ജാമ്യമാണ് റദ്ദാക്കിയത്. 2017 ല്‍  പാലാ സ്റ്റേഷനില്‍ മോഷണ കേസില്‍ അറസ്റ്റിലാവുകയും തുടര്‍ന്ന്  ജാമ്യത്തില്‍ ഇറങ്ങുകയുമായിരുന്നു. സമാനമായ  മറ്റൊരു കേസില്‍   മേലുകാവ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.ജാമ്യത്തില്‍ ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി കോടതിയില്‍ അത്തരക്കാര്‍ക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് എല്ലാ സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പാലാ പോലീസ്  കോടതിയില്‍ ഇയാള്‍ക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും കോടതി ഇയാളുടെ ജാമ്യം റദ്ദ് ചെയ്യുകയുമായിരുന്നു.




Post a Comment

0 Comments