മുത്തോലി ഗ്രാമപഞ്ചായത്ത് കൃഷിഭവനില്‍ കൃഷി ഓഫീസറില്ലാതായിട്ട് 8 മാസമാകുന്നു. കോട്ടയം ജില്ലയിലെ മികച്ച കൃഷി ഓഫീസുകളില്‍ ഒന്നായ മുത്തോലിയിലെ കൃഷി ഓഫീസര്‍ 8 മാസം മുന്‍പാണ് റിട്ടയര്‍ ചെയ്തത്. പുതിയ കൃഷി ഓഫീസറെ ഇതുവരെ നിയമിച്ചിട്ടില്ല. നിലവില്‍ 2 കൃഷി അസിസ്റ്റന്റ്മാര്‍ ഉള്ളതില്‍ ഒരാള്‍ 6 മാസക്കാലമായി തുടരെ തുടരെ അവധിയിലും ആണ്. കൃഷിയുമായി ബന്ധപ്പെട്ട പദ്ധതികള്‍ നടപ്പിലാക്കാന്‍ കാലതാമസം നേരിടുന്നതായി ആക്ഷേപമുയരുന്നു.കര്‍ഷകര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും ഉദ്യോഗസ്ഥരുടെ കുറവ് തടസ്സമാകുകയാണ്. തരിശു ഭൂമിയില്‍ കൃഷിയിറക്കുന്നതുള്‍പ്പെടെ കാര്യങ്ങര്‍ക്ക് ആവശ്യമായ സാങ്കേതിക സഹായവും വൈകുകയാണ്. പഞ്ചായത്തിന്റെ പദ്ധതി 100% എത്തിക്കുന്നതിനും കൃഷിഭവനില്‍ ഉദ്യോഗസ്ഥര്‍ കുറയുന്നത് തടസ്സമാകുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് പറഞ്ഞു. ബിജെപി ഭരിക്കുന്ന പഞ്ചായത്ത് ആയതിനാല്‍ പദ്ധതികളുടെ നടത്തിപ്പിനും കര്‍ഷകരോടുള്ള ഇടപെടലുകള്‍ക്കും കോട്ടം വരുത്തുന്നതിന് മറ്റ് രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. കര്‍ഷകരോട് കാണിക്കുന്ന ക്രൂരതയാണ് ഇതെന്നും പ്രസിഡന്റ് രണ്‍ജിത്ത് ജി. മീനാഭവന്‍ പറഞ്ഞു.
0 Comments