സാമ്പത്തിക സംവരണം ശരിവെച്ച സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ജാതിയുടെ പേരിലുള്ള സംവരണം അശാസ്ത്രീയമാണ്. സാമ്പത്തിക അടിസ്ഥാനത്തിലാണ് സംഭരണം വേണ്ടതെന്ന എന്‍.എസ്.എസ് നിലപാടിനുള്ള അംഗീകാരമാണ് സുപ്രീം കോടതിയുടെ വിധി. ജാതി സംവരണത്തില്‍ നേട്ടം കിട്ടിയിയിരുന്നത് പിന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി ഉയര്‍ന്നവര്‍ക്കാണ്. തങ്ങളെ സംവരണ വിരുദ്ധരായി ചിത്രീകരിച്ചുവെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. സാമ്പത്തിക സംവരണം എല്ലാ വിഭാഗക്കാര്‍ക്കും പ്രയോജനകരമാണ്. അതേസമയം വെള്ളാപ്പള്ളിയുടെയും സുകുമാരന്‍ നായരുടെയും മക്കള്‍ക്ക് സംവരണം വേണ്ടന്നും, പക്ഷേ സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ആവശ്യമാണെന്നും സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.
0 Comments