പാലാ അല്‍ഫോന്‍സ കോളേജില്‍ കേരളപ്പിറവി ദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടന്നു. ഭരണഭാഷാ പ്രതിജ്ഞയും മലയാളി മങ്ക മത്സരവും കേരളീയ വേഷങ്ങളുമായി ഫാഷന്‍ ഷോയുമെല്ലാം കൗതുകക്കാഴ്ചയൊരുതി റവ.ഡോ.സി. റെജീനാമ്മ ജോസഫ് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത് കേരളത്തിന്റെ തനതു കലാരൂപമായ മോഹിനിയാട്ടം, തിരുവാതിര, മാര്‍ഗ്ഗംകളി, ഒപ്പന എന്നിവ ഉള്‍പ്പെടുത്തി നാട്യ കലാരൂപങ്ങളുടെ ദൃശ്യവിരുന്ന് 'കലാകൈരളി' എന്ന പേരില്‍ ചരിത്ര വിഭാഗം നടത്തി. ഫാഷന്‍ ടെക്‌നോളജി വിഭാഗം, കൈത്തറി വസ്ത്രങ്ങളെ വ്യത്യസ്തമായ രൂപാലങ്കാരത്തില്‍ ഫാഷന്‍ഷോ അവതരിപ്പിച്ചു. മലയാളിമങ്ക മത്സരവും സമൂഹ ഗാനാലാപനവുമടക്കമുള്ള പരിപാടികള്‍ സംഘടിപ്പിച്ചു.
0 Comments