ബസ്സിനുള്ളില്‍ ലൈംഗികാതിക്രമം നടത്തിയ ആള്‍ അറസ്റ്റില്‍. ബസ്സിനുള്ളില്‍ യാത്രക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. കുലശേഖരമംഗലം ചെമ്മനാകരി ഭാഗത്ത് ചുണ്ടങ്ങാത്തറ വീട്ടില്‍ ഷാനിമോന്‍ സി.എം (42) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ബസ്സിനുള്ളില്‍ വച്ച് ഇയാള്‍ യുവതിയോട് ലൈംഗികാതിക്രമം നടത്തുകയും യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷന്‍ എസ്.ഐ രാജു സി വി, ഷാജി കുര്യാക്കോസ്, എ.എസ്.ഐ. ഷാജു മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
0 Comments