അരിവില കുതിച്ചുയരുമ്പോള്‍ 20 രൂപയ്ക്ക് ഊണ് നല്കാന് കഴിയാതെ ജനകീയ ഹോട്ടലുകള്‍ പ്രതിസന്ധിയിലാവുകയാണ്. 55 രൂപയ്ക്ക് അരിവാങ്ങി ഊണു നല്‍കുന്നതോടൊപ്പം സര്‍ക്കാരില്‍ നിന്നും സബ്സിഡി ലഭിക്കാത്തതും ഹോട്ടല്‍ നടത്തിപ്പുകാരായ കുടുംബശ്രീ അംഗങ്ങളെ വിഷമിപ്പിക്കുകയാണ്. ഇപ്പോഴത്തെ നിലയില്‍ മുന്നോട്ടു പോയാല്‍ ജനകീയ ഹോട്ടല്‍ നിര്‍ത്തേണ്ടി വരുമെന്ന് പാലാ നഗരസഭയില്‍ ജനകീയ ഹോട്ടല്‍ നടത്തുന്ന കുടുംബശ്രീ അംഗങ്ങള്‍ പറയുന്നു.
0 Comments