പാലാ കടപ്പാട്ടൂര്‍ ബൈപാസില്‍ തെരുവു വിളക്കുകള്‍ സ്ഥാപിക്കാന്‍ പണമടച്ച് പത്തു മാസം കഴിഞ്ഞിട്ടും നടപടി സ്വീകരിച്ചില്ലെന്ന് പരാതി ഉയരുന്നു . ജില്ലാപഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടയ്ക്കന്റെ ശ്രമഫലമായാണ് മുത്തോലി പഞ്ചായത്തില്‍ ബൈപാസ് റോഡില്‍ 32 പുതിയ പോസ്റ്റുകള്‍ സ്ഥാപിച്ച് തെരുവിളക്കുകള്‍ സ്ഥാപിക്കുന്നതിന് 7 ലക്ഷം രൂപ ജില്ലാപഞ്ചായത്ത് കെ.എസ്.ഇ.ബി യ്ക്ക് നല്‍കിയത്. എന്നാല്‍ ഇതുവരെ തെരുവുവിളക്കുകള്‍ സ്ഥാപിക്കാനുള്ള നടപടികളുണ്ടായില്ലെന്ന് ജോസ് മോന്‍ മുണ്ടയ്ക്കല്‍ പറഞ്ഞു. കടപ്പാട്ടൂരില്‍ മാണി സി കാപ്പന്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല തീര്‍ത്ഥാടന അവലോകന യോഗത്തിലാണ് ജോസ് മോന്‍ പരാതി ഉന്നയിച്ചത്. പണമടച്ച് മൂന്നു മാസത്തിനുള്ളില്‍ പണികള്‍ പൂര്‍ത്തീകരിക്കണമെന്നിരിക്കെ പത്തുമാസം കഴിഞ്ഞിട്ടും കെ.എസ്.ഇ.ബി അനാസ്ഥയിലാണെന്ന് ജില്ലാപഞ്ചായത്തംഗം ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്ന് മണ്ഡലകാലത്തിനു മുന്‍പ് വിളക്കുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ കെ.എസ്.ഇ.ബി അധികൃതര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.
0 Comments