Breaking...

9/recent/ticker-posts

Header Ads Widget

ലഹരി മുക്ത നവകേരളം ക്യാമ്പയിന്‍ ആരംഭിച്ചു.



എക്‌സൈസ് വകുപ്പും ,പാലാ മുനിസിപ്പാലിറ്റിയും റസിഡന്‍സ് അസോസിയേഷനുകളും ചേര്‍ന്ന് നടത്തുന്ന ലഹരി മുക്ത നവകേരളം ക്യാമ്പയിന്‍ ആരംഭിച്ചു. നഗരസഭ ഓപ്പണ്‍ ആഡിറ്റോറിയത്തില്‍  നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞറെക്കര ഉദ്ഘാടനം നിര്‍വഹിച്ചു. ദൃശ്യമാധ്യമത്തിലൂടെ ലഹരി വിമുക്തിയുടെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനായാണ്  ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന കൂറ്റന്‍ എല്‍.ഇ.ഡി ഡിസ്‌പ്ലേ സ്‌ക്രീന്‍  ഉപയോഗിച്ചാണ് പ്രചരണം. ലഹരി വിരുദ്ധ ആശയങ്ങള്‍, ലഹരിയുമായി ബന്ധപ്പെട്ട ആനുകാലിക സംഭവവികാസങ്ങള്‍, ലഹരിക്ക് അടിമപ്പെട്ട സാംസ്‌കാരിക മേഖലയില്‍ സംഭവിച്ച മൂല്ല്യച്യുതി ഇവയൊക്കെ വീഡിയോ സ്‌ക്രീനിലൂടെ പ്രക്ഷേപണം ചെയ്യും.നഗര സഭയുടെ വിവിധ  പ്രദേശങ്ങളില്‍ എല്‍.ഇ.ഡി വാഹനത്തില്‍ ക്യാമ്പയിന്‍ നടത്തും. നഗരസഭയിലെ എല്ലാ ജനങ്ങളും ക്യാമ്പയിനില്‍ നിന്നും പ്രബോധനം ഉള്‍ക്കൊള്ളുകയും, അവ ജീവിതത്തില്‍ പ്രായോഗികമാക്കുകയും, മറ്റുള്ളവരെ ലഹരി വിമുക്തരാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ട്  ഒരു ലഹരി വിമുക്ത പാലായും ഒപ്പം  ലഹരി വിമുക്ത കേരളവുമാണ് ലക്ഷ്യമിടുന്നതെന്ന്  നഗരസഭാചെയര്‍മാന്‍ പറഞ്ഞു. പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച പാലാ എക്‌സൈസ് ഓഫീസര്‍ എം സൂരജ്, കോട്ടയം ജില്ലാ റസിഡന്‍സ് അസോസിയേഷന്‍ കോഡിനേറ്റര്‍  ജോയിച്ചന്‍ പൊട്ടംകുളം, നഗരസഭാ കൗണ്‍സിലര്‍  സതീശ് ചൊള്ളാനി എന്നിവരെ ചെയര്‍മാന്‍ അഭിനന്ദിച്ചു.




Post a Comment

0 Comments