കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വച്ച് ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം പദ്ധതിയുടെ നടത്തിപ്പില്‍ പാലാ നഗരസഭ ഒന്നാമതെത്തി. 1200 ഓളം വരുന്ന ഇന്റേണ്സ്കളില് ഒന്നും രണ്ടും സ്ഥാനങ്ങള്‍ പാലാ നഗരസഭയിലെ ഇന്റേണ്സ്മാരായ സുചിത്ര പി സജീവ്, അജയ് ജോസ് എന്നിവര്‍ നിലനിര്‍ത്തിയതായി താലൂക്ക് വ്യവസായ ഓഫിസര്‍ സിനോ ജേക്കബ് മാത്യ പറഞ്ഞു. പാലാ നഗരസഭയില്‍ കേരള സര്‍ക്കാരിന്റെ സംരംഭക വര്‍ഷാചാരണത്തിന്റെ ഭാഗമായി സംരംഭക അവബോധന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സിനോ ജേക്കബ് മാത്യു. നഗരസഭാ ചെയര്മാന് ആന്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സിജി പ്രസാദ് അധ്യക്ഷയായിരുന്നു. ഇന്റേണ്സ്മാരെയും ഇവര്‍ക്ക് നേതൃത്വം നല്കുന്ന പാലാ നഗരസഭയിലെ വ്യവസായ വികസന ഓഫീസര്‍ ചന്ദ്രന് പി യെയും നഗരസഭ ചെയര്മാന് ആന്റോ ജോസ് പടിഞ്ഞാറേക്കര അഭിനന്ദിച്ചു. ഉഴവൂര്‍ ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ രജനി, ളാലം ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ സന്തോഷ് എം ആര്,ഈരാറ്റുപേട്ട ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ നിഷാ മോള് എ.വി എന്നിവര്‍ വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട് വിവിധ ക്ലാസുകള്‍ നടത്തി.
0 Comments