കോട്ടയം റവന്യൂ ജില്ലാ സ്കൂള്‍ കായിക മേള നവംബര്‍ 7 മുതല്‍ 9 വരെ പാലാ നഗരസഭാ സ്റ്റേഡിയത്തില്‍ നടക്കും. 13 സബ് ജില്ലകളില്‍ നിന്നായി രണ്ടായിരത്തിലധികം കായിക താരങ്ങളാണ് മേളയില്‍ പങ്കെടുക്കുന്നത്. തിങ്കളാഴ്ച രാവിലെ 8 ന് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ സുബിന് പോള്‍ പതാക ഉയര്‍ത്തും.രാവിലെ 10 ന് ജോസ് കെ മാണി എം.പി കായിക മേള ഉദ്ഘാടനം ചെയ്യും. സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെയും, പെണ്‍കുട്ടികളുടെയും 5 കിലോമീറ്റര്‍ നടത്ത മത്സരത്തോടെയാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ബുധനാഴ്ച വൈകിട്ട് മാണി സി കാപ്പന് എംഎല്‍എ യുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ തോമസ് ചാഴിക്കാടന് എം.പി സമ്മാനദാനം നിര്‍വഹിക്കും.
0 Comments