Breaking...

9/recent/ticker-posts

Header Ads Widget

നിരാലംബനായ വൃദ്ധന് സഹായഹസ്തവുമായി പാലാ നഗരസഭാ കൗണ്‍സിലറും, സന്മനസ് കൂട്ടായ്മയും



നിരാലംബനായ വൃദ്ധന് സഹായഹസ്തവുമായി പാലാ നഗരസഭാ കൗണ്‍സിലറും, സന്മനസ് കൂട്ടായ്മയും. പാലാ ഗവണ്‍മെന്റ്‌റ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത രോഗിയും അനാഥനും ആയ വ്യദ്ധനെ ദൈവദാന്‍ സെന്ററിലേക്ക് മാറ്റി. നഗരസഭ കൗണ്‍സിലര്‍ വി.സി പ്രിന്‍സും സന്മനസ് കൂട്ടായ്മയുമാണ് വൃദ്ധന് തുണയായത്. എറണാകുളം സ്വദേശിയായ 62 കാരനെ 2 മാസം മുമ്പാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും പാലാ ഗവണ്‍മെന്റ്റ് ആശുപത്രിയിലേയ്ക്ക് ചികിത്സയ്ക്കായി എത്തിച്ചത്.  അസുഖം കുറഞ്ഞതോടെ ഇദ്ദേഹത്തെ ശനിയാഴ്ച ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. സഹായിക്കാന്‍ മറ്റാരും ഇല്ല എന്നറിഞ്ഞതോടെ ആശുപത്രി അധികൃതര്‍ സന്മനസ് ജോര്‍ജിനെ വിവരമറിയിച്ചു. സന്മനസ് ജോര്‍ജും, കൗണ്‍സിലര്‍ വി.സി പ്രിന്‍സും ചേര്‍ന്ന് ഇദ്ദേഹത്തെ പാലായിലെ ദൈവദാന്‍ സെന്റര്‍ അധികൃതരുമായി ബന്ധപ്പെട്ടു. ഇതേത്തുടര്‍ന്ന് നിരാലംബനായ വൃദ്ധനെ ദൈവദാന്‍ സെന്ററിലേയ്ക് മാറ്റുകയായിരുന്നു.




Post a Comment

0 Comments