കേരളപ്പിറവിദിനത്തില്‍ പാലാ സബ് ജയിലില്‍ ലഹരിവിരുദ്ധ സെമിനാര്‍ നടത്തി.. ലഹരി ഉപയോഗത്തിനെതിരെ സര്‍ക്കാര്‍ നടത്തുന്ന പ്രചരണ പരിപാടികളുടെ ഭാഗമായാണ് മിനാര്‍ നടന്നത്. പാല ആര്‍.ഡി.ഒ പി.ജി രാജേന്ദ്ര ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. നവജീവന്‍ മാനേജിംഗ് ട്രസ്റ്റി പി.യു തോമസ് അധ്യക്ഷനായിരുന്നു. പാലാ എസ്.എച്ച്.ഒ കെ.പി ടോംസണ്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. ലേബര്‍ ഓഫീസര്‍ റ്റി.കെ ബെന്നി, സബ് രജിസ്ട്രാര്‍ ദീപ വി നായര്‍, അഡാര്‍ട്ട് ഡയറക്ടര്‍ ഫാദര്‍ വിന്‍സന്റ് മൂങ്ങാമാക്കല്‍, ട്രഷറി ഓഫീസര്‍ ജോര്‍ജുകുട്ടി അഗസ്റ്റിന്‍, സബ് ജയില്‍ സൂപ്രണ്ട് സി ഷാജി, മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജി ജോജോ, അസി. പ്രിസണ്‍ ഓഫീസര്‍ അനില്‍ കുമാര്‍ പി.പി തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments