നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ പി.സി ജോര്‍ജിനെതിരെ എറണാകുളം കളമശ്ശേരിസ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയില്‍, പാലാ കോടതി ഹര്‍ജിക്കാരനെ വിസ്തരിച്ചു. 2017 ജൂലൈയില്‍ വാര്‍ത്ത ചര്‍ച്ചയ്ക്കിടെ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തി എന്നാണ് പരാതി. കളമശ്ശേരി പോലീസില്‍ ഗിരീഷ് ബാബു പരാതി നല്‍കിയിരുന്നെങ്കിലും സമാനമായ പരാതി പെണ്‍കുട്ടി നല്‍കിയതിനാല്‍ തുടര്‍നടപടികള്‍ ആവശ്യമില്ലെന്ന് പോലീസ് മറുപടി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഗിരീഷ് ബാബു കോടതിയെ സമീപിക്കുകയായിരുന്നു. പ്രതിഭാഗം വാര്‍ത്താ പരിപാടിയില്‍ പങ്കെടുത്തത് പാലാ കോടതിയുടെ പരിധിയില്‍ ആണെന്ന് കാട്ടി കേസ് പാലാ കോടതിയിലേക്ക് മാറ്റുകയായിരുന്നു. പി.സി ജോര്‍ജിന് വേണ്ടി ഹാജരായ വക്കീല്‍ ഇന്ന് ഗിരീഷിനെ വിസ്താരം ചെയ്തു. ഹര്‍ജിയില്‍ അടുത്ത ഹിയറിങ് ഡിസംബര്‍ 30ന് നടക്കും.
0 Comments