Breaking...

9/recent/ticker-posts

Header Ads Widget

തിമിര രോഗ ശസ്ത്രക്രിയക്കായി തിരഞ്ഞെടുത്ത രോഗികളെ കോട്ടയം ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ചു



കോട്ടയം ജില്ലാ അന്ധത നിവാരണ സമിതിയുടെയും അറുന്നൂറ്റിമംഗലം ബ്ലോക്ക് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും, പെരുവ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍, പെരുവ ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന തിമിര രോഗ നിര്‍ണയ ക്യാമ്പില്‍ തിമിര രോഗ ശസ്ത്രക്രിയക്കായി തിരഞ്ഞെടുത്ത രോഗികളെ കോട്ടയം ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ചു. ആദ്യഘട്ടത്തില്‍ 16 പേരെയും ഇപ്പോള്‍ 19 പേരെയുമാണ് ശാസ്ത്രക്രിയക്കു വിധേയമാക്കുന്നത്. അറുന്നൂറ്റിമംഗലം ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ സുധര്‍മ്മിണി തങ്കപ്പന്‍, പെരുവ പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. മീനു, ഒപ്‌റ്റോമെട്രിസ്റ് രഞ്ജു. എന്‍. തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments