തപാല്‍ വകുപ്പ് കോട്ടയം ഡിവിഷന്റെ ആഭിമുഖ്യത്തില്‍ വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണത്തിന്റെ ഭാഗമായി റാലി നടത്തി. അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരെയും പൊതു സമൂഹത്തെയും സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് റാലി സംഘടിപ്പിച്ചത്. പാലാ ഹെഡ് പോസ്റ്റ് ഓഫീസില്‍ നിന്നും ആരംഭിച്ച റാലി പാലാ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.പി ടോംസണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. രാവിലെ 9.30 ന് ആരംഭിച്ച റാലി കൊട്ടാരമറ്റം ചുറ്റി പോസ്റ്റ് ഓഫീസില്‍ സമാപിച്ചു. പോസ്റ്റ് മാസ്റ്റര്‍ വി.ആര്‍ ശോഭന, പോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ മൈക്കിള്‍ കെ സാം, അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റര്‍ അലക്‌സ് കെ ചാണ്ടി, മാര്‍ക്കറ്റിങ്ങ് എക്‌സിക്യൂട്ടീവ് കെ.കെ വിനു തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments