ലഹരിവിരുദ്ധ സന്ദേശവുമായി പുന്നത്തുറ സെന്റ് ജോസഫ്സ് ഹൈസ്കൂളിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. അയര്‍ക്കുന്നം ജംഗ്ഷനില്‍ ഫ്ളാഷ് മോബ്, ലഹരി വിരുദ്ധ പ്രതിജ്ഞ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. ലഹരിവസ്തുക്കള്‍ പ്രതീകാത്മകമായി കത്തിച്ചു കൊണ്ടാണ് പരിപാടികള്‍ നടന്നത്. അധ്യാപകനായ ആഷിഷ് ജോണ്‍ തയ്യാറാക്കിയ സ്കിറ്റും കൗതുകമായി. അയര്‍ക്കുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാല്‍സി പെരുന്തോട്ടം ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹെഡ് മിസ്ട്രസ് ബീന സി.സി, പഞ്ചായത്തംഗങ്ങളായ ഷൈലജാ റജി, ടോംസി മരുതൂര്‍, ജോര്‍ജ് ഇലഞ്ഞിക്കല്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് ജോര്‍ജ് ജോസഫ് വാതപ്പള്ളി, അയര്‍ക്കുന്നം പോലീസ് സി.പി.ഒ രമിത്, സേതുലക്ഷ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു ഡാന്റി തോമസ്, സാജന് സ്കറിയ, റോസിലി ജോണ്‍, ട്രീസാ ജോണ്‍, സിസ്റ്റര്‍ ലിസ് ,സിസ്റ്റര്‍ മേഴ്സി, ആഷ്മി തുടങ്ങിയവര്‍ നേതൃത്വം നല്കി.
0 Comments