കാണക്കാരി പഞ്ചായത്തില്‍ റേഷന്‍കട തല വിജിലന്‍സ് കമ്മിറ്റി രൂപീകരണത്തിന് തുടക്കം കുറിച്ചു. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ഉള്ള ജനപ്രതിനിധികള്‍, വാര്‍ഡ് മെമ്പര്‍മാര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയാണ് കമ്മിറ്റി രൂപീകരണം നടത്തുന്നത്. വ്യത്യസ്ത കാര്‍ഡ് ഉടമകള്‍ക്കുള്ള റേഷന്‍ വിഹിതം മറ്റ് അവകാശങ്ങള്‍, റേഷന്‍ കടകളില്‍ നിന്നുള്ള സേവനത്തിലെ പരാതികള്‍ പരിഹരിക്കുക എന്നിവയെല്ലാം ഇനി വിജിലന്‍സ് കമ്മിറ്റിയുടെ നിരീക്ഷണത്തിലായിരിക്കും നടക്കുക.. കാണക്കാരി പഞ്ചായത്ത് ഹാളില്‍ നടന്ന വിജിലന്‍സ് കമ്മിറ്റി രൂപീകരണ യോഗത്തില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കാണക്കാരി അരവിന്ദാക്ഷന്‍ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട് ബിന്‍സി സിറിയക്ക് യോഗം ഉദ്ഘാടനം ചെയ്തു. മീനച്ചില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ എസ്. കണ്ണന്‍ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് മെമ്പര്‍മാരായ അംബിക സുകുമാരന്‍, വി.ജി. അനില്‍കുമാര്‍, ബിജു പഴയപുരക്കല്‍, അനിത, ലൗലി മോള്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. കാണക്കാരി വില്ലേജ് ഓഫീസര്‍, റേഷനിങ്ങ് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
0 Comments