Breaking...

9/recent/ticker-posts

Header Ads Widget

റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു.



ഏറ്റുമാനൂര്‍ പോലീസിന്റെയും, കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. ബോധവല്‍ക്കരണ ക്ലാസിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ പ്രിന്‍സിപ്പല്‍ എസ്.ഐ പ്രശോഭ് നിര്‍വഹിച്ചു. റോഡുകളില്‍ അപകടരഹിത യാത്ര ഉറപ്പാക്കുന്ന ട്രാഫിക് സംസ്‌ക്കാരം എല്ലാവരും ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമിത വേഗതയും അശ്രദ്ധയും മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിക്കുന്നതുമാണ് ഒട്ടുമിക്ക വാഹന അപകടങ്ങള്‍ക്കും കാരണമെന്ന് സമീപകാല അപകടങ്ങളുടെ കണക്കുകള്‍ നിരത്തി എസ്.ഐ പ്രശോഭ് വിശദീകരിച്ചു. പരിമിതമായ റോഡ് സൗകര്യങ്ങളും പരിധിയില്‍  കവിഞ്ഞ വാഹനങ്ങളുമാണ് ഇന്ന് കേരളത്തിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നമെന്ന് യോഗത്തില്‍ സംസാരിച്ച കെ.എച്ച്.ആര്‍.എ ജില്ലാ പ്രസിഡന്റ് പ്രതീഷ് എന്‍ പറഞ്ഞു. എല്ലാ പോലീസ് സ്റ്റേഷന്‍ പരിധികളും കേന്ദ്രീകരിച്ച് പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ട്രാഫിക്  ബോധവല്‍ക്കരണ ക്ലാസ് നടത്തുവാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ ഭാഗമായാണ് ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചത്. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുനിമോള്‍ അധ്യക്ഷയായിരുന്നു.എ.എസ്.ഐ ഷാജിമോന്‍ ക്ലാസ് നയിച്ചു. സ്റ്റേഷന്‍ പി.ആര്‍.ഒ പി.കെ.ബിജു, ജനമൈത്രി പോലീസ് പ്രതിനിധി ബിജു, കെ.എച്ച്.ആര്‍.എ വര്‍ക്കിംഗ് പ്രസിഡണ്ട് വേണുഗോപാലന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബോധവല്‍ക്കരണ ക്ലാസില്‍ സ്വകാര്യ മിനി ബസ് ഡ്രൈവര്‍മാരും,  ഓട്ടോറിക്ഷ ഡ്രൈവര്‍മാരും, ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. ട്രാഫിക് ബോധവല്‍ക്കരണത്തോടൊപ്പം  ലഹരി വിരുദ്ധ ബോധവല്‍ക്കരണവും, ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ നടന്നു.




Post a Comment

0 Comments