ശ്രീസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രങ്ങളില്‍ കുമാര ഷഷ്ഠി ഭക്തിപുരസ്സരം ആചരിച്ചു. വേലായുധ സ്വാമി പാര്‍വ്വതീ ദേവിക്ക് കുമാരരൂപത്തില്‍ ദര്‍ശനം നല്‍കിയ ദിനമാണ് കുമാര ഷഷ്ഠി ആയി ആചരിക്കുന്നത്. കിടങ്ങൂര്‍ ശ്രീ സുബഹ്‌മണ്യസ്വാമിക്ഷേത്രത്തില്‍ ഷഷ്ഠി ദിനത്തില്‍ നിരവധി ഭക്തരെത്തി. പാല്‍ക്കുടം സമര്‍പ്പണം, വേല്‍ സമര്‍പ്പണം, പാലഭിഷേകം, പഞ്ചാമൃത അഭിഷേകം തുടങ്ങിയവയോടെയാണ് ഭക്തര്‍ കുമാര ഷഷ്ഠി ആഘോഷത്തില്‍ പങ്കുചേര്‍ന്നത്.
0 Comments