Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാന ശാസ്‌ത്രോത്സവത്തില്‍ സയന്‍സ് സ്റ്റില്‍ മോഡലില്‍ പാലാ സെന്റ് മേരീസ് ജി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഒന്നാം സ്ഥാനം.



സംസ്ഥാന ശാസ്‌ത്രോത്സവത്തില്‍ സയന്‍സ് സ്റ്റില്‍ മോഡലില്‍ പാലാ സെന്റ് മേരീസ് ജി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഒന്നാം സ്ഥാനം. ക്ലിക് കെമിസ്ട്രി ഫോര്‍ ക്യാന്‍സര്‍ ട്രീറ്റ്‌മെന്റിനാണ് പുരസ്‌ക്കാരം ലഭിച്ചത്. കെമിസ്ട്രിയിലെ ശ്രദ്ധേയ കണ്ടത്തലുകള്‍ക്ക് കെ. ബാരി ഷാര്‍പ്ലസ്, കരോളിന്‍ ആര്‍ ബെര്‍ടോസി, മോര്‍ട്ടന്‍ മെല്‍ഡല്‍ എന്നിവര്‍ നൊബേല്‍ പുരസ്‌കാരം നേടിയത് 2022 ഒക്ടോബര്‍ മാസമാണ്. കാന്‍സര്‍ ചികിത്സാ രംഗത്തു നാഴികക്കല്ലാകുന്ന ഇവരുടെ കണ്ടെത്തെലിന്റെ നിശ്ചല ദൃശ്യമാണ് പാലാസെന്റ് മേരീസ് ജി.എച്ച്.എസ്.എസ് വിദ്യാര്‍ഥികളായ റിച്ചു ജോബറ്റ്, നിരഞ്ജന രതീഷ് എന്നിവര്‍അവതരിപ്പിച്ച് സംസ്ഥാന ശാസ്‌ത്രോത്സവത്തില്‍ സയന്‍സ് സ്റ്റില്‍ മോഡലില്‍ ഒന്നാം സ്ഥാനം നേടിയത്. കാന്‍സര്‍ ബാധിക്കാത്ത കോശങ്ങളെ സംരക്ഷിക്കുന്ന ചികിത്സാരീതിയാണ് ഇവര്‍ അവതരിപ്പിച്ചത്. സാധാരണ ക്യാന്‍സര്‍ ചികിത്സയില്‍ റേഡിയേഷന്‍ ചികിത്സ നടത്തുമ്പോള്‍ ക്യാന്‍സര്‍ കോശങ്ങളോടൊപ്പം ശരീരത്തിലെ ക്യാന്‍സര്‍ ബാധിക്കാത്ത കോശങ്ങളുംസാധാരണനശിപ്പിക്കപ്പെടുന്നു. എന്നാല്‍ ഈ നൂതന ചികിത്സ രീതിയില്‍ ക്യാന്‍സര്‍ കോശങ്ങളെ തിരഞ്ഞുപിടിച്ച് നശിപ്പിക്കുന്നു. എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ശാസ്‌ത്രോത്സവത്തിലാണ് ഇവര്‍ക്ക് പുരസ്‌ക്കാരം ലഭിച്ചത്. വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് മത്സരം നടക്കുന്നത്. ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടിയ ഇവര്‍ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ്. അധ്യാപിക ജോഷ്മി ജോണ്‍ ആണ് ഇവരുടെ പരിശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കാക്കൂര്‍ തിരുമാറാടി നിരജ്ഞനയിലെ സി.ആര്‍ രതീഷ് കുമാര്‍, അഞ്ജു എസ് നായര്‍ ദമ്പതികളുടെ മകളാണ് നിരഞ്ജന രതീഷ്, അരുവിത്തുറ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ജോബെറ്റ് തോമസ്, രാജി ജോസഫ് ദമ്പതികളുടെ മകളാണ് റിച്ചു ജോബെറ്റ്.




Post a Comment

0 Comments