കിഴപറയാറിലെ തേക്കുമരം ഇനി പാറശ്ശാലയിലെ ക്ഷേത്രത്തില്‍ കൊടിമരമാകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പാറശ്ശാല മഹാദേവ ക്ഷേത്രത്തിലെ കൊടിമരത്തിനായാണ് തേക്കു മരം മുറിച്ചത്. കിഴപറയാര്‍ പന്താങ്കല്‍ പ്രസന്നകുമാരിയുടെ പുരയിടത്തില്‍ നിന്നുള്ള തേക്കാണ് മുറിച്ചത് വൃക്ഷ പൂജ അടക്കമുള്ള പൂജാകര്‍മ്മങ്ങള്‍ ബുധനാഴ്ച പൂര്‍ത്തിയായിരുന്നു. തൃശ്ശൂര്‍ കിഴക്ക് ചെറുമുക്ക് മന നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ആയിരുന്നു പൂജാകര്‍മ്മങ്ങള്‍ നടന്നത്. 65 അടി നീളവും 60 ഇഞ്ച് വണ്ണവുമുള്ള തേക്കുമരമാണ് മുറിച്ചത്. പാറശ്ശാല ക്ഷേത്രം പ്രസിഡന്റ് കെ സദാശിവന്‍, സെക്രട്ടറി കെ.ആര്‍ പ്രവീണ്‍കുമാര്‍, കെ ശിവകുമാര്‍, ക്ഷേത്ര ഉപദേശക സമതി അംഗങ്ങള്‍, മറ്റു വികസന സമിതി അംഗങ്ങള്‍, ഭക്തര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായാണ് കൊടിമരം പാറശ്ശാല ക്ഷേത്രത്തിലേക്ക് കൊണ്ടുപോയത് .സജി രാഘവന്‍ തോടനാലാണ് കൊടിമരത്തിനായി ലക്ഷണമൊത്ത തേക്ക് കണ്ടെത്തിയത്. മീനച്ചില്‍ താലൂക്കിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുമാണ് ലക്ഷണമൊത്ത തേക്കിന്‍ തടികള്‍ കൊടിമരത്തിനായി വിവിധ ദേശങ്ങളിലേക്ക് കൊണ്ടുപോകുന്നത്. വൃക്ഷപൂജയിലും മരം മുറിക്കല്‍ ചടങ്ങിലും നിരവധി ഭക്തര്‍ പങ്കുചേര്‍ന്നു.
0 Comments