Breaking...

9/recent/ticker-posts

Header Ads Widget

ലഹരിവിരുദ്ധ പ്രചാരണ സമാപന പരിപാടികള്‍ സംഘടിപ്പിച്ചു.



ഏറ്റുമാനൂര്‍ തെള്ളകം ഹോളിക്രോസ് എച്ച്.എസ്.എസ്,ഹോളിക്രോസ് വിദ്യാസദന്‍ എന്നിവയുടെ  സംയുക്താഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ പ്രചാരണ സമാപന പരിപാടികള്‍ സംഘടിപ്പിച്ചു. തെള്ളകത്തെ സ്‌കൂള്‍ അങ്കണത്തില്‍ നിന്നുമാരംഭിച്ച ലഹരിവിരുദ്ധറാലി സ്‌കൂള്‍ മാനേജര്‍ റവ.സിസ്റ്റര്‍ ഫാബി ജോസഫ് ഫ്ളാഗ് ഓഫ് ചെയ്തു. ലഹരിക്കെതിരായ മുദ്രാവാക്യങ്ങളുയര്‍ത്തുന്ന നിശ്ചല ദൃശ്യങ്ങള്‍, പ്ലക്കാര്‍ഡുകള്‍ എന്നിവ റാലിയ്ക്ക് കൊഴുപ്പേകി. കാരിത്താസ് ജംഗ്ഷനില്‍ റാലി സമാപിച്ചു.കോട്ടയം ഡി.വൈ.എസ്.പി കെ.ജി.അനീഷ് ലഹരിവിരുദ്ധസന്ദേശം നല്‍കി. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫ്ളാഷ് മോബ്, തെരുവുനാടകം, കവിതാലാപനം എന്നിവ ശ്രദ്ധയാകര്‍ഷിച്ചു.  ലഹരിവിരുദ്ധ പ്രചാരണപരിപാടികള്‍ വലിയ മാറ്റം സൃഷ്ടിയ്ക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.





Post a Comment

0 Comments