കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 21 മുതല്‍ 27 വരെ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന ചൈതന്യ കാര്ഷികമേളയുടേയും സ്വാശ്രയ സംഘ മഹോത്സവത്തിന്റേയും പ്രദര്‍ശന വിപണന സ്റ്റാളുകളുടെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം നടത്തി. തോമസ് ചാഴികാടന് എം.പി കാല്‍നാട്ട് കര്‍മ്മം നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം അതിരൂപത വിശ്വാസ പരിശീലന കമ്മീഷന് ചെയര്മാന് ഫാ. ബ്രസന്‍ ഒഴുങ്ങാലില്‍, കെ.എസ്.എസ്.എസ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ആറ് ദിനങ്ങളിലായി നടത്തപ്പെടുന്ന മേളയോടനുബന്ധിച്ച് നൂറ് കണക്കിന് പ്രദര്‍ശന വിപണന സ്റ്റാളുകള്‍, മെഡിക്കല്‍ എക്സിബിഷന്, നേത്രപരിശോധന ക്യാമ്പ്, കാര്‍ഷിക വിള പ്രദര്‍ശനം, പുരാവസ്തു പ്രദര്‍ശനം, മുകളേല്‍ മത്തായി ലീലാമ്മ സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്ക്കാര സമര്‍പ്പണം, ഫാ. എബ്രാഹാം മുത്തോലത്ത് ഫൗണ്ടേഷനുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാന തല ക്ഷീര കര്‍ഷക അവാര്‍ഡ് സമര്‍പ്പണം തുടങ്ങിയ പരിപാടികളാണ് നടക്കുന്നത്.
0 Comments