തൊഴില്‍ സഭയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം പ്രവിത്താനം സെന്റ് അഗസ്റ്റ്യന്‍സ് ചര്‍ച്ച് പാരിഷ് ഹാളില്‍ മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വഹിച്ചു. തൊഴില്‍ അന്വേഷകരെ തിരിച്ചറിയുകയും അനുയോജ്യമായ സാധ്യതകള്‍ കണ്ടെത്തുകയും കേരളത്തിലും രാജ്യത്തിന് അകത്തും പുറത്തും ഉള്ള തൊഴിലുകളിലേക്ക് തൊഴില്‍ അന്വേഷകരെ നയിക്കുകയും ആണ് തൊഴില്‍സഭകളുടെ ലക്ഷ്യം.18 വയസ്സിനും 59 വയസ്സിനും ഇടയിലുള്ള തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് തൊഴില്‍ സംരംഭക സാധ്യതകള്‍ മനസ്സിലാക്കുന്നതിനും സര്‍ക്കാര്‍ സംവിധാനങ്ങളുമായി ഇവരെ ബന്ധപ്പെടുത്തുന്നതിനുള്ള ജനകീയ ഇടം കൂടിയാണ് തൊഴില്‍സഭ. തൊഴില്‍ സൃഷ്ടിയും പ്രാദേശിക സാമ്പത്തിക വികസനവും ലക്ഷ്യമാക്കിക്കൊണ്ട് സുസ്ഥിരമായ പ്രാദേശിക സാമ്പത്തിക വളര്‍ച്ചയാണ് തൊഴില്‍സഭയുടെ ലക്ഷ്യം.ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട് ,മൂന്ന്, നാല്, അഞ്ച്, 12, 13 വാര്‍ഡുകളിലെ തൊഴില്‍സഭയുടെ ഉദ്ഘാടനമാണ് നടന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി അധ്യക്ഷയായിരുന്നു. ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ സെബാസ്റ്റ്യന്‍ സ്വാഗതം ആശംസിച്ചു. എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍ ,ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ലിറ്റി മാത്യു , ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് ,ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് ചെറിയാന്‍ വേരനാനി , ഭരണങ്ങാനം ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍, ഉള്ളനാട് ഡിവിഷന്‍ ളാലം ബ്ലോക്ക് മെമ്പര്‍ ലാലി സണ്ണി,പ്രവിത്താനം ഡിവിഷന്‍ ളാലം ബ്ലോക്ക് മെമ്പര്‍ ആനന്ദ് ചെറുവള്ളില്‍ ,ഭരണങ്ങാനം ഡിവിഷന്‍ ളാലം ബ്ലോക്ക് മെമ്പര്‍ ജോസ് ചെമ്പകശ്ശേരില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments