ഉഴവൂര്‍ പഞ്ചായത്തില്‍ കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണ വിതരണപദ്ധതി ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് 2022 -23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുന്നത്. 88 കുട്ടികള്‍ക്ക് ഈ സാമ്പത്തികവര്‍ഷം പ്രഭാത ഭക്ഷണത്തിനായി 240000 രൂപയാണ് പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഏലിയാമ്മ കുരുവിള അധ്യക്ഷയായിരുന്നു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ ആയ ന്യുജന്റ ജോസഫ്, തങ്കച്ചന്‍ കെ.എം, ,അഞ്ചു പി ബെന്നി, മെമ്പര്‍മാരായ റിനി വില്‍സണ്‍, ശ്രീനി തങ്കപ്പന്‍, സിറിയക് കല്ലട, സുരേഷ് വി.ടി, ജസീന്ത പൈലി, ബിനു ജോസ് , മേരി സജി, ബിന്‍സി അനില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. നിര്‍വ്വഹണ ഉദ്യോഗസ്ഥയായ ഹെഡ്മിസ്ട്രസ്സ് സൂസി വര്‍ഗീസ്, ലൈബി മാത്യു എന്നിവര്‍ ആശംസ സന്ദേശം നല്‍കി. ഉഴവൂര്‍ പഞ്ചായത്തിന് കീഴിലുള്ള മോനിപള്ളി ഗവണ്മെന്റ് എല്‍.പി സ്‌കൂള്‍, മൂക്കട എന്‍.എസ്.എസ് എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്കാണ് പ്രഭാത ഭക്ഷണം നല്‍കുന്നത്.
0 Comments