ഭാരത് കോളജ് ഓഫ് പാരാമെഡിക്കല്‍ സയന്‍സസിന്റെ ആഭിമുഖ്യത്തില്‍ എയ്ഡ്‌സ് ദിന റാലിയും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. മരങ്ങാട്ടുപിള്ളിയില്‍ നിന്നും ആണ്ടൂരിലെ കാമ്പസിലേക്കാണ് റാലി നടന്നത്. വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച ഫ്‌ളാഷ് മോബിനുശേഷം ബോധവത്കരണ റാലിയുടെ ഫ്‌ലാഗ് ഓഫ് മരങ്ങാ ട്ടുപിള്ളി SHO അജേഷ് കുമാര്‍ നിര്‍വഹിച്ചു. എയ്ഡ്‌സ് ദിനാചരണത്തിന്റെയും ബോധവത്കരണ പരിപാടികളുടെയും ആവശ്യകതയെക്കുറിച്ച് SHO വിശദീകരിച്ചു. എയ്ഡ്‌സിനെതിരെയുള്ള ബോധവത്കരണ സന്ദേശവുമായി വിദ്യാര്‍ത്ഥിനികളും അധ്യാപകരും റാലിയില്‍ പങ്കുചേര്‍ന്നു. ആണ്ടൂരിലെ ഭാരത് കാമ്പസിനു മുന്നില്‍ പുതുതായി നിര്‍മ്മിച്ച സരസ്വതീ ദേവിയുടെ പ്രതിമ കോളജ് ഡയറക്ടര്‍ രാജ് മോഹന്‍ നായര്‍ അനാച്ഛാദനം ചെയ്തു. തടര്‍ന്നു നടന്ന സമ്മേളനം മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി എമ്മാനുവല്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ M.R രാജ് മോഹന്‍ നായര്‍ അധ്യക്ഷനായിരുന്നു. പഞ്ചായത്തംഗം പ്രസീദാ സജീവ് ആശംസാ സന്ദേശം നല്‍കി. ഡോ. സോണിയ സ്‌കറിയ എയ്ഡ്‌സ് ദിന സന്ദേശം നല്‍കി. വത്സ ജോണ്‍, ലിസ്സി മാനുവല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments