ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ചു സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയും ജില്ലാ ആരോഗ്യവകുപ്പും ചേര്‍ന്ന് എച്ച്. ഐ.വി അണുബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോട്ടയം തിരുനക്കര ഗാന്ധിസ്‌ക്വയറില്‍ സ്നേഹദീപം തെളിയിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍.പ്രിയ, ജില്ലാ ടി.ബി. ഓഫീസര്‍ ഡോ ട്വിങ്കിള്‍ പ്രഭാകരന്‍, ആരോഗ്യവകുപ്പ് ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍, പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം, ജില്ലയിലെ എയ്ഡ്സ് നിയന്ത്രണ സമിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പകെടുത്തു. പരിപാടിയോടനുബന്ധിച്ച് സി.എം.എസ്. കോളേജ് എന്‍.എസ്.എസ് യൂണിറ്റ് വിദ്യാര്‍ത്ഥികളുടെ ഫ്ളാഷ് മോബ്, കായംകുളം വിമലയുടെ നേതൃത്വത്തിലുള്ള ബോധവത്കരണ കഥാപ്രസംഗം എന്നിവയും സംഘടിപ്പിച്ചു.
0 Comments