Breaking...

9/recent/ticker-posts

Header Ads Widget

പാലാ ജനറലാശുപത്രിയില്‍ എയ്ഡ്‌സ് ദിനാചരണ പരിപാടികള്‍ നടന്നു.



പാലാ ജനറലാശുപത്രിയില്‍ എയ്ഡ്‌സ് ദിനാചരണ പരിപാടികള്‍ നടന്നു. ആര്‍.എം.ഒ ഡോ. സോളി പി മാത്യു, കെ അബ്ദുള്‍റഷീദ് എന്നിവര്‍ ചേര്‍ന്ന് റെഡ് റിബണ്‍ വിതരണം ഉദ്ഘാടനം ചെയ്തു. എയ്ഡ്‌സ് ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം ഡോ എം അരുണ്‍ നിര്‍വഹിച്ചു. ഡോ സാറാ ആന്‍ ജോര്‍ജ്ജ് അധ്യക്ഷയായിരുന്നു. നഴ്‌സിംഗ് വിഭാഗം ഡപ്യൂട്ടി സൂപ്രണ്ട് ബീഗം ജാസ്മിന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജെ.എച്ച്.ഐ അശോക് കുമാര്‍, ശ്യാംകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്.എം.ഇ വിദ്യാര്‍ത്ഥികളും, മാര്‍സ്ലീവ നഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥികളും വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. ഫ്‌ളാഷ് മോബ്, മൈം തുടങ്ങിയ പരിപാടികളാണ് നടന്നത്.





Post a Comment

0 Comments