ഭാരതീയ വിദ്യാനികേതന്‍ കോട്ടയം ജില്ലാ കലാമേള വേദിക 2022 ഡിസംബര്‍ 9, 10 തീയതികളില്‍ ഐങ്കൊമ്പ് അംബികാ വിദ്യാഭവന് സെക്കന്‍ഡറി സ്കൂളില്‍ നടക്കും. വേദിക കലാമേള ഉദ്ഘാടനം ഡിസംബര്‍ 9 വെള്ളിയാഴ്ച രാവിലെ 9.30 ന് അംബികാ വിദ്യാഭവന് ഓഡിറ്റോറിയത്തില്‍ ജില്ല കലക്ടര്‍ ഡോ. പി.കെ ജയശ്രീ നിര്‍വഹിക്കും. ചലച്ചിത്ര സംവിധായകന് വിജി തമ്പി മുഖ്യാതിഥിയായിരിക്കും. കടനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു, രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, ഭാരതീയ വിദ്യാനികേതന്‍ ജില്ലാ അധ്യക്ഷ എം.എസ് ലളിതാംബിക തുടങ്ങിയവര്‍ പങ്കെടുക്കും. ഡിസംബര്‍ 10 ന് വൈകീട്ട് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി ഉദ്ഘാടനം ചെയ്യും. ഗായകന് ജിന്‍സ് ഗോപിനാഥ് സമ്മാനദാനം നിര്‍വഹിക്കും. ജില്ലയിലെ അന്‍പതോളം വിദ്യാനികേതന്‍ സ്കൂളുകളില്‍ നിന്നായി 2000ത്തില്‍ പരം കലാപ്രതിഭകള്‍ കലോത്സവത്തില്‍ പങ്കുചേരും. 8 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ ബിജു കൊല്ലപ്പള്ളി, സോമവര്‍മ്മ രാജ, ബി.സി ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments