പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ സ്വിമ്മിംഗ് പൂളില്‍ അക്വാ എയറോബിക്‌സിന് തുടക്കമായി. തോപ്പന്‍സ് സ്വിമ്മിംഗ് അക്കാദമിയുടെ നേതൃത്വത്തിലാണ് പാലാ മുനിസിപ്പല്‍ സ്റ്റേഡിയം സ്വിമ്മിംഗ് പൂളില്‍ പരിശീലനം നല്‍കുന്നത്.അക്വാ എയ്‌റോബിക്‌സ് പരിശീലന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ കൗണ്‍സിലര്‍ മായാ രാഹുല്‍ നിര്‍വഹിച്ചു. ശരീരത്തില്‍ ഓക്‌സിജന്റെ ആഗീകരണം വര്‍ദ്ധിപ്പിയ്ക്കുന്നതിനു വേണ്ടിയുള്ള ശാരീരിക വ്യായാമമാണ് എയ്‌റോബിക്‌സ്. അമിതഭാരം കുറയ്ക്കുവാനും പേശികളെ ശക്തിപ്പെടുത്തുന്നതിനും, ഹൃദയത്തിന്റെയും, രക്തധമനികളുടെയും പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും, ആസ്മാ, സന്ധിവേദന മുതലായ രോഗങ്ങള്‍ക്കും അക്വാ എയറോബിക്‌സ് വ്യായാമ മുറകള്‍ ഉത്തമമാണ്.
0 Comments