അര്‍ച്ചന വിമന്‍സ് സെന്ററിന്റെയും ജ്യോതി ജീവപൂര്‍ണ്ണ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തില്‍ ഗൃഹോത്സവ് 2022 ഡിസംബര്‍ 10 ന് നടക്കും. അര്‍ച്ചന കുടുംബ സംഗമവും മാര്‍ത്ത ഫാരല്‍ അവാര്‍ഡ് അനുമോദന സമ്മേളനവുമാണ് വെട്ടിമുകളിലെ അര്‍ച്ചന കേന്ദ്ര ഓഫീസില്‍ നടക്കുന്നത്. ശനിയാഴ്ച രാവിലെ 10.30 ന് മന്ത്രി VN വാസവന്‍ ഗൃഹോത്സവിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷനായിരിക്കും. വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ KCറോസക്കുട്ടി മുഖ്യഭാഷണം നടത്തും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി സിഗ്നേച്ചര്‍ കാമ്പയ്ന്‍ ഉദ്ഘാടനം ചെയ്യും. ആചാര്യ ഗുരുസ്വാമി ഡോസച്ചിദാനന്ദ ഭാരതി അനുഗ്രഹ പ്രഭാഷണം നടത്തും. ജില്ലാ കലക്ടര്‍ ഡോ. PK ജയശ്രീ, നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ അര്‍ച്ചന ഡയറക്ടര്‍ ത്രേസ്യാമ്മ മാത്യു, പ്രൊജക്ട് മാനേജര്‍ പോള്‍സണ്‍ K F, ടെക്‌നിക്കല്‍ മാനേജര്‍ PK ജയശ്രീ, പ്രോഗ്രാം ഓഫീസര്‍ ഷൈനി ജോഷി തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments