ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തില്‍ വിളംബര ജാഥ സംഘടിപ്പിച്ചു. പാലാ മുനിസിപ്പാലിറ്റിയില്‍ നിന്നും ആരംഭിച്ച ജാഥ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര ഫ്‌ളാഗ് ഓഫ് ചെയ്തു. വൈസ് ചെയര്‍മാന്‍ സിജി പ്രസാദ് , വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് പീറ്റര്‍ , ഷാജു തുരുത്തേല്‍, ബൈജു കൊല്ലംപറമ്പില്‍ , ബിനു പുളിക്കകണ്ടം , ബിന്ദു മനു തുടങ്ങിയവര്‍ പങ്കെടുത്തു. സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.സി.സി വിദ്യാര്‍ഥികള്‍, സെന്റ് മേരിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് അംഗങ്ങള്‍, മഹാത്മാഗാന്ധി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ തുടങ്ങിയവര്‍ റാലിയില്‍ അണിനിരന്നു. ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റര്‍ രാജകുമാര്‍ കെ, ഹെഡ്മാസ്റ്റേഴ്‌സ് ഫോറം സെക്രട്ടറി ഷിബു മോന്‍ ജോര്‍ജ്ജ്, ബി.ആര്‍.സി യിലെ അധ്യാപകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments