കടനാട് PHCയുടെ നേതൃത്വത്തില്‍ എയ്ഡ്‌സ് ദിനാചരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.അജയ് മോഹന്‍ എയ്ഡ്‌സ് ദിന സന്ദേശം നല്കി. തുടര്‍ന്ന് മേരി കാതറിന്‍ സ്‌ക്കൂള്‍ ഓഫ് നഴ്‌സിങിലെ വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച ഫ്‌ളാഷ് മോബും റെഡ് റിബണ്‍ കാമ്പയ്‌നും നടന്നു. മെഡിക്കല്‍ ഓഫീസര്‍ ഡോ.വിവേക് മാത്യു പുളിക്കല്‍ , ആരോഗ്യ ആഷ പ്രവര്‍ത്തകര്‍ , പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments