പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ പെനാല്‍റ്റി ഷൂട്ട്ഔട്ട് മത്സരം നടന്നു. വിമുക്തി ക്ലബ് , സ്‌പോര്‍ട്‌സ് ക്ലബ്, റെഡ് റിബ്ബണ്‍ ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. പ്രിന്‍സിപ്പല്‍ ഡോ. സി. ബീനാമ്മ മാത്യു ഉദ്ഘാടണം നിര്‍വഹിച്ചു. പാലാ എക്‌സൈസ് ഡിപ്പാര്‍ട്‌മെന്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കൃഷ്ണകുമാര്‍ കിക്ക് ഓഫ് ചെയ്തുകൊണ്ട് മത്സരത്തിന് തുടക്കം കുറിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. ടി.സി. തങ്കച്ചന്‍, അദ്ധ്യാപകരായ ഡോ. സുനില്‍ തോമസ്, ഡോ. അലക്‌സ് ജോര്‍ജ്, ക്ലബ് ഭാരവാഹികളായ അല്‍ഫോന്‍സാ മാത്യു, സന്ദീപ് കുമാര്‍ വി. , ലിജോ ജോസ്, കോളേജ് ചെയര്‍പേഴ്‌സണ്‍ നിബിന്‍ ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments